വടകര കൈനാട്ടിയിൽ ടാങ്കർ ലോറി അപകടം

വടകര: ദേശീയപാതയില്‍ മുട്ടുങ്ങല്‍ കൈനാട്ടി ജങ്ഷനു സമീപം ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് അപകടം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ജങ്ഷനു സമീപം നിയന്ത്രണംവിട്ട്‌ ദേശീയപാത വികസനപ്രവൃത്തി നടക്കുന്ന ഭാഗത്തേക്ക് ഇടിച്ചുകയറിയത്. ഡിവൈഡറില്‍ ഇടിച്ചതോടെ ടാങ്കറില്‍ നിന്ന് ഇന്ധന ചോര്‍ച്ച ഉണ്ടായി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇന്ധന ചോര്‍ച്ച ഉണ്ടായത് ആശങ്ക പരത്തി.

വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.

Tags:    
News Summary - tanker lorry accident in vatakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.