ടി.എ അഹമ്മദ് കബീർ
Posted On
date_range Updated On
date_range അഹമ്മദ് കബീർ പാണക്കാട്ടെത്തി; കളമശ്ശേരിയിൽ വിമതനില്ല
മലപ്പുറം: കളമശ്ശേരിയിൽ വിമതസ്ഥാനാർഥി മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീർ. എറണാകുളം ജില്ല ഭാരവാഹികൾക്കൊപ്പം സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവർത്തകരുടെ വികാരം ഹൈദരലി തങ്ങളെ ധരിപ്പിച്ചുവെന്നും കബീർ പറഞ്ഞു.
അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംസ്ഥാന അധ്യക്ഷൻ പറയുന്നത് അംഗീകരിക്കുമെന്നും ജില്ല പ്രസിഡൻറ് കെ.എം അബ്ദുൽ മജീദും വ്യക്തമാക്കി.
അതേസമയം, സ്ഥാനാർഥിയെ മാറ്റുന്ന രീതി ലീഗിനില്ലെന്ന് സംസ്ഥാന ആക്റ്റിങ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ലീഗ് പ്രവർത്തകർ ആരും വിമതരായി മത്സരിക്കില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. പേരാമ്പ്രയിലെ സ്‌ഥനാർഥി പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.