Posted On
date_range Updated On
date_range സമസ്തയുടെ നിർദേശം; എസ്.വൈ.എസിന്‍റെ ഏക സിവിൽ കോഡ് സെമിനാർ മാറ്റി
കോഴിക്കോട്: സുന്നി യുവജന സംഘം ജില്ല കമ്മിറ്റി ജൂലൈ 15ന് കോഴിക്കോട് നടത്താനിരുന്ന ഏക സിവിൽകോഡ് സെമിനാർ മാറ്റിവെച്ചു. സമസ്തയുടെ നിർദേശത്തെ തുടർന്നാണ് പരിപാടി മാറ്റിയത്.
പ്രധാനമന്ത്രിയെക്കണ്ട് നിവേദനം നൽകിയ ശേഷം മാത്രമേ ഇനി വിഷയത്തിൽ പൊതുപരിപാടികൾ വേണ്ടതുള്ളൂ എന്നാണ് സമസ്തയുടെ നിർദേശം.
അതേസ ദിവസം കോഴിക്കോട്ട് സി.പി.എം സെമിനാർ നടക്കുന്നുമുണ്ട്. സി.പി.എം സെമിനാറിൽ പങ്കെടുക്കാൻ സമസ്ത നേരത്തെ തീരുമാനിച്ചിരുന്നു. പ്രശ്നം ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് നിവേദനം നൽകുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.