കൊച്ചി: ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കാൻ എയിഡഡ് സ്കൂളുകളിലും ശുചീകരണ ജോലിക്കാരുെട (മീനിയൽ) തസ്തിക അനുവദിക്കണമെന്ന നിവേദനം പരിഗണിച്ച് തീർപ്പാക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. സർക്കാർ പ്രൈമറി സ്കൂളുകളിൽ മീനിയൽ തസ്തിക അനുവദിച്ച സർക്കാർ, എയിഡഡ് സ്കൂളുകളെ തഴഞ്ഞതായി ചൂണ്ടിക്കാട്ടി തൃശൂർ ജില്ലയിലെ മൂന്ന് സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്. കൈപ്പമംഗലം കൂരിക്കുഴി എ.എം.യു.പി സ്കൂൾ, മണലിത്തറ ജെ.വി മച്ചാട് എൽ.പി സ്കൂൾ, പള്ളിക്കൽ എ.യു.പി സ്കൂൾ മാനേജ്മെൻറുകളാണ് ഹരജി നൽകിയത്.
മീനിയൽ തസ്തിക നിലവിലില്ലാത്തതിനാൽ എയിഡഡ് സ്കൂൾ വളപ്പും ക്ലാസ് മുറികളും മൂത്രപ്പുരയുമടക്കം വൃത്തിയാക്കേണ്ട ജോലി മാനേജ്മെേൻറാ വിദ്യാർഥികളോ സ്വന്തമായി ചെയ്യേണ്ട അവസ്ഥയാണുള്ളത്. സർക്കാർ സ്കൂളുകളിൽ മാത്രം മീനിയൽ തസ്തിക അനുവദിച്ചത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. 2019 -20 അധ്യയന വർഷംതന്നെ ഈ തസ്തികക്ക് അനുമതി നൽകണമെന്നാണ് ആവശ്യം.
എത്രയും വേഗം നിവേദനം പരിഗണിച്ച് നിയമപരമായി തീർപ്പാക്കാൻ കോടതി ഉത്തരവിട്ടു. ഹരജിക്കാരനെ കേട്ടശേഷം മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.