Posted On
date_range Updated On
date_range സ്വപ്നയുടെ അഭിഭാഷകന് മുൻകൂർ ജാമ്യം
കൊച്ചി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ മതപരമായി അധിക്ഷേപിച്ചതിന് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
തൃശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ കേസിൽ സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് അഭിഭാഷകൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവറുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിനൊപ്പം ചേർത്ത കുറിപ്പാണ് കേസിനാധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.