സുരേഷ്​ ഗോപിയുടെ ജയം; ഹരജി ക്രിസ്മസ്​ അവധിക്ക്​ ശേഷം ഹൈകോടതി പരിഗണിക്കും

കൊച്ചി: തൃശൂർ ലോക്സഭ ബി.ജെ.പി സ്ഥാനാർഥി സുരേഷ്​ ഗോപിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി ക്രിസ്മസ്​ അവധിക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി. മതവികാരം ഇളക്കിവിട്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്നാരോപിച്ച്​ എ.ഐ.വൈ.എഫ് നേതാവ് എ.എസ് ബിനോയി നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്ത്​ പരിഗണിച്ചത്​.

തെരഞ്ഞെടുപ്പ്​ കേസുള്ളതിനാൽ പിടിച്ചുവെച്ചിരിക്കുന്ന വോട്ടിങ്​​ യന്ത്രങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ അപേക്ഷയും അവധിക്ക്​ ശേഷം കോടതി പരിഗണിക്കും.

ഹരജിയിൽ തെരഞ്ഞെടുപ്പ്​ കമീഷനെ കക്ഷി ചേർക്കേണ്ടതില്ലെന്ന്​ സുരേഷ്​ ഗോപിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന്​ കക്ഷി ചേർക്കാൻ മുമ്പ്​ പുറപ്പെടുവിച്ച ഉത്തരവ്​ കോടതി തിരികെ വിളിച്ചു. തുടർന്നാണ്​ ജനുവരി 20ന്​ പരിഗണിക്കാനായി മാറ്റിയത്​.

Tags:    
News Summary - Suresh Gopi's victory; The petition will be heard by the High Court after the Christmas break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.