Posted On
date_range Updated On
date_range കള്ളൻമാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപിച്ചത്; പൂരം അന്വേഷണത്തിൽ സുരേഷ് ഗോപി
കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അന്വേഷണം അടുത്ത പൂരം വരെ നീട്ടിക്കൊണ്ടു പോകരുത്. ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപിക്കുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഒരു കള്ളനു നേരെയാണ് പരാതി ഉയർന്നത്. കള്ളൻമാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപിക്കുന്നത്.
പൊലീസിനു നേരെ ഉയർന്ന പരാതിയിൽ ചട്ടക്കൂടിനകത്ത് നിന്നു കൊണ്ട് ജഡ്ജിയെ കൊണ്ടോ റിട്ടയേഡ് ജസ്റ്റിനെ കൊണ്ടോ അന്വേഷിപ്പിക്കണം. സത്യം മൂടിവെക്കില്ല എന്ന ഉറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.