സിദ്ധാർഥിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് സുരേഷ്​ ഗോപി

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണം സി.ബി.ഐ അ​ന്വേഷിക്ക​ണമെന്ന്​ നടനും തൃശു​രിലെ ബി.ജെ.പി സ്ഥാനാർഥിയുമായ സുരേഷ്​ ഗോപി. സിദ്ധാര്‍ഥിന്റെ വീട് സന്ദ​ർ​ശിച്ച​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികൃഷ്ടവും പൈശാചികവുമായ അവസ്ഥ വിദ്യാര്‍ഥി രാഷ്ട്രീയ മേഖലയില്‍ നിലനിൽക്കുന്നു. സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ കണ്ടെത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സിദ്ധാര്‍ഥിന്റെ മരണം പഠനത്തിൽ ഏര്‍പ്പെട്ടിരിക്കുന്ന മക്കളുള്ള എല്ലാ മാതാപിതാക്കളേയും വേദനിപ്പിച്ചിരിക്കുകയാണ്.

വലിയ സ്‌ഫോടനാത്മകമായ തിരിച്ചടി ഇതിനെ പിന്തുണക്കുന്നവര്‍ക്ക് ഉറപ്പായും കിട്ടിയിരിക്കും. സിദ്ധാർഥിന്​ നീതിക്കായുള്ള പോരാട്ടത്തിൽ പൗരനെന്നനിലക്ക്​ താനും ഒപ്പം നില്‍ക്കുമെന്നും സുരേഷ്​ ഗോപി പറഞ്ഞു. 

Tags:    
News Summary - suresh gopi react to Siddharth Death Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.