Posted On
date_range Updated On
date_range മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം
തിരുവനന്തപുരം: പാറശ്ശാലയില്‍ മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി ഗമനം. ചെങ്കവിള ഞാറക്കാലയിൽ കരുണാകരൻ (42) ആണ് മരിച്ചത്.
വയലിൽ പണിയെടുക്കുന്നതിനിടെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാരാണ് കരുണാകരനെ കണ്ടെത്തിയത്. കരുണാകരനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശരീരത്തിൻറെ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.