മൊബൈൽ ഫോൺ ഓഫ് ചെയ്തത്​ തെറ്റായെന്ന് സുജേഷ് കണ്ണാട്ട്

തൃ​ശൂ​ർ: മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​ത്​ ത​നി​ക്ക് പ​റ്റി​യ തെ​റ്റാ​യി​രു​ന്നു​വെ​ന്നും എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും സു​ജേ​ഷ് ക​ണ്ണാ​ട്ട്. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​ൽ പ​രാ​തി​പ്പെ​ട്ട​തി​ന് സി.​പി.​എ​മ്മി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​ജേ​ഷ് ക​ണ്ണാ​ട്ട് വി​വാ​ദ​മാ​യ തി​രോ​ധാ​ന​ത്തി​നും തി​രി​ച്ചു​വ​ര​വി​നും ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം.

പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​തി​ൽ ക​ടു​ത്ത മാ​ന​സി​ക വേ​ദ​ന അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി​യു​ടെ സ​മ്മേ​ള​നം താ​നി​ല്ലാ​തെ ന​ട​ക്കു​ന്ന​തി​ൽ അ​തീ​വ വി​ഷ​മം അ​നു​ഭ​വി​ച്ചി​രു​ന്നു. ക​രു​വ​ന്നൂ​ർ ബാ​ങ്ക് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് വീ​ട്ടു​കാ​ർ ഭ​യ​പ്പെ​ട്ട​ത്. ത​െൻറ യാ​ത്ര​ക്ക് അ​ങ്ങ​നെ​യൊ​രു ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. താ​ൻ​മൂ​ലം വി​ഷ​മി​ക്കേ​ണ്ടി​വ​ന്ന​തി​ൽ എ​ല്ലാ​വ​രോ​ടും മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും സു​ജേ​ഷ് പ​റ​ഞ്ഞു.

Full View

Tags:    
News Summary - Sujesh Kannad says it was wrong to turn off the mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.