ആത്മഹത്യക്ക്​ ശ്രമിച്ച തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് അപകടനില തരണം ചെയ്തു

തേഞ്ഞിപ്പലം (മലപ്പുറം): വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി. വിജിത്ത് അപകടനില തരണം ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇദ്ദേഹത്തി​െൻറ ആരോഗ്യനില മെച്ചപ്പെട്ടു.

സംഭവത്തിൽ രണ്ടുദിവസത്തിനകം തേഞ്ഞിപ്പലം പൊലീസ് മൊഴിയെടുക്കും. വിജിത്തി​െൻറ വീട്ടുകാരിൽനിന്നും പൊലീസ് നേരത്തേ മൊഴിയെടുത്തിരുന്നു. സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേറ്റശേഷം വിജിത്ത് ആരോടും അധികം സംസാരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.  

Tags:    
News Summary - suicide attempt Thenhippalam panchayat president overcame danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.