Posted On
date_range Updated On
date_range യുവതിയുെട ആത്മഹത്യ ശ്രമം: സഹപാഠികൾക്കെതിരെ കേസ്
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പരിശീലനത്തിനെത്തിയ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സഹപാഠികൾക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ 20കാരി ഒരാഴ്ച മുമ്പാണ് കരിപ്പൂരിലെ ലോഡ്ജിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ആത്മഹത്യ ശ്രമമാണെന്ന നിഗമനത്തിലാണ് സഹപാഠികളായ നാലുപേർക്കെതിരെ കേെസടുത്തത്. ഏവിയേഷൻ കോഴ്സിെൻറ പരിശീലനത്തിന് വേണ്ടിയാണ് യുവതി കരിപ്പൂരിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.