സുഗന്ധഗിരി മരംകൊള്ള: വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ : സുഗന്ധഗിരി മരംകൊള്ളയുമായി ബന്ധമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പതിവിന്ന് വിരുദ്ധമായി സുഗന്ധഗിരിയിൽ മരംകൊള്ളക്ക് നേതൃത്വം നൽകിയത് ഫോറസ്റ്റുദ്യോഗസ്ഥരാണ്. കുറ്റക്കാരായ മരക്കച്ചവടക്കാരെയും സഹിയികളെയും അറസ്റ്റു ചെയ്തിട്ടും ഗൂഢസംഘത്തിന്റെ നേതാക്കളായ മുഖ്യ പ്രതികൾ സ്വതന്ത്ര വിഹാരം നടത്തുകയാണ്.

സുഗന്ധഗിരിയിൽ താമസക്കാരായ വനം ഉദ്യോഗസ്ഥർ, ചെക്കു പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ, പെട്രോളിങ് നടത്തിയവർ, എന്നിവരൊക്കെ മരം കൊള്ളക്ക് അരുനിന്നവരും കേസിൽ പ്രതിയാക്കപ്പെടേണ്ടവരുമാണ്. ഇവരെല്ലാം രക്ഷപ്പെട്ടു നിൽക്കുകയാണ്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരിൽ ചിലരാണ് മരം മുറിക്കുന്നതിന്ന് കാവൽ നിന്നതും ലോറിയിൽ കയറ്റുന്നതിന്ന് നേതൃത്യം നൽകിയതും. പ്രദേശവാസികൾ ഇത് പരസ്യമായി പറയുന്നുണ്ട്.

മുട്ടിൽ മരം മുറിക്ക് ഒത്താശ ചെയ്ത ചിലർ മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും സർവീസിൽ തിരികെ പ്രവേശിച്ച കഥ വയനാട്ടിൽ അങ്ങാടിപ്പാട്ടാണ്. സുഗന്ധഗിരി വനം കൊള്ളക്ക് സഹായം നൽകിയ വനം ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാതിരിക്കുന്നത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണു നൽകുക. സുഗന്ധഗിരിയിലെയും വയനാട്ടിലെ മറ്റു എസ്റ്റേറ്റുകളിലെയും നിയമവിരുദ്ധ മരംമുറിയെക്കുറിച്ച് അന്വേഷിക്കുവാനും നടപടികൾ സ്വീകരിക്കുവാനുമായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് സ്വാഗതാർഹമാണെങ്കിയും കൊള്ളക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാൻ മടിക്കുന്നത് പ്രതിഷേധാർഹമാണെന്ന് സമിതി പ്രസിഡണ്ട് എൻ. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Sugandhagiri logging: Forest department officials should be arrested by nature conservation committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.