അങ്കമാലി: ജോലിക്കിടെ കണ്ണില്‍ തുളച്ച ഇരുമ്പ് പിന്നുമായി ഒരു മാസം ഒമാനിലെ സലാലയില്‍ വേദന തിന്ന് കഴിഞ്ഞ കോഴിക്കോട് സ്വദേശി സുധിയെ (42) നേത്ര ശസ്ത്രക്രിയക്ക് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ സുധിയെ നേരെ എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സലാലയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയാണ് ഏപ്രില്‍ അഞ്ചിന് കണ്ണില്‍ ഇരുമ്പ് പിന്ന് തെറിച്ചുകൊണ്ടത്. റെറ്റിനയുടെ അടുത്ത് വരെയെത്തി.
തൊട്ടടുത്ത ആശുപത്രിയില്‍ നടത്തിയ സി.ടി സ്കാനില്‍ മുറിവ് ആഴത്തിലായതിനാല്‍ വിദഗ്ധ ചികിത്സ നിർദേശിച്ചു. അന്ന് മുതല്‍ നാട്ടില്‍ പോകാന്‍ സുധി തയാറെടുക്കുന്നു.
യാത്ര നിയന്ത്രണമുള്ളതിനാല്‍ മസ്കത്തിലേക്ക് 1000 കിലോമീറ്ററോളം സഞ്ചരിക്കേണ്ടതിനാല്‍ അസാധ്യമായി. അതോടെ കെ.എം.സി.സി ഇടപെട്ട് മസ്കത്ത് എംബസിയുമായി ബന്ധപ്പെട്ടു. എംബസിയിലെ കണ്ണന് നായരുടെ സഹായംകൊണ്ട് ആദ്യഘട്ടത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചു.
സുധി ജോലിചെയ്യുന്ന കമ്പനിയാണ് യാത്രചെലവുകളും മറ്റും വഹിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിമാനമിറങ്ങിയ സുധി കോവിഡ് പരിശോധനകള്‍ക്ക് ശേഷം നേരെ എല്‍.എഫില്‍ അഡ്മിറ്റായി. ‘ത്രോഡ് സ്ലാബ്’ പരിശോധനക്ക് അയച്ച് ഫലം ലഭിച്ച ശേഷം മാത്രമായിരിക്കും ശസ്ത്രക്രിയ നടത്തുകയെന്ന് എല്‍.എഫ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.