Posted On
date_range Updated On
date_range വിദ്യാർഥികളുടെ പരാതി; അധ്യാപകൻ ഒളിവിൽ
മലപ്പുറം: കോഡൂർ ചെമ്മങ്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ ഉർദു അധ്യാപകൻ ഒളിവിൽ. ഇയാൾക്കെതിരെ ലഭിച്ച 19 പരാതികളിൽ രണ്ട് വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസറുമായ ഹഫ്സൽ റഹ്മാനെതിരെ പോക്സോ നിയമപ്രകാരം മലപ്പുറം പൊലീസ് കേസെടുത്തു.
മറ്റ് വിദ്യാർഥിനികളുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് സി.െഎ എ. പ്രേംജിത്ത് അറിയിച്ചു. പൊലീസ് കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്. വിഷയത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ തിങ്കളാഴ്ച സ്കൂളിലെത്തി വിദ്യാർഥിനികൾക്ക് കൗൺസിലിങ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.