Posted On
date_range Updated On
date_range ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് വിദ്യാർഥികൾക്കും അധ്യാപികമാർക്കും പരിക്ക്
പലക്കാട് : ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് വിദ്യാർഥികൾക്കും അധ്യാപികമാർക്കും പരിക്കേറ്റു. കാവശേരി പി.സി.എൽ.പി സ്കൂളിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിപാടിക്ക് ശേഷം ലഹരിയുടെ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് അത് കത്തിക്കുന്നതിനിടയിൽ തീ പടരുകയും
അതിലൊരു കുപ്പി പൊട്ടിത്തെറിക്കുകയായിരുന്നു. മണ്ണെണ്ണ ഒഴിച്ചായിരുന്നു കത്തിച്ചിരുന്നത്. ഹെഡ് മാസ്റ്ററായ സജി മോൾ മാത്യു, അധ്യാപികയായ സാജിത എന്നിവർക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലും, പാലക്കാട് ജില്ലാ ആശുപത്രിയിലും ,ആലത്തൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെയും ഒരു അധ്യാപികയുടെയും പരിക്ക് ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.