പരീക്ഷ എഴുതാൻ പോയ വിദ്യാർഥിയെ കാണാനില്ല; ഇടപ്പള്ളി ലുലുമാളിനു സമീപം എത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി

കൊച്ചി: സ്കൂളിൽ പരീക്ഷയെഴുതാൻ പോയി മടങ്ങിയ വിദ്യാർഥിയെ കാണാതായി. ഇടപ്പള്ളിയിലെ സ്കൂളിൽ പരീക്ഷയെഴുതി മടങ്ങിയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയിൽ എ. ഷിഹാബുദ്ദീന്‍റെ മകൻ മുഹമ്മദ് ഷിഫാനെ (13) യാണ് കാണാതായത്.

ഒമ്പതരയോടെ ഇടപ്പള്ളി ലുലുമാളിന്‍റെ പരിസരത്ത് കുട്ടിയെത്തിയതായി സി.സിടി.വി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കണ്ടെത്തി. സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കുട്ടിയെ കാണുകയോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയോ ചെയ്താൽ താഴെയുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ -9633020444

Tags:    
News Summary - Student who went to write the exam is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.