Posted On
date_range Updated On
date_range കോഴിക്കോട് ഐ.ഐ.എമ്മിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സഹപാഠി ഒളിവിൽ
കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിൽ (കോഴിക്കോട് ഐ.ഐ.എം) വിദ്യാർഥിനിയെ പീഡിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനക്കാരനും ഉയർന്ന ക്ളാസിൽ പഠിക്കുന്ന വിദ്യാർഥിയുമായ പ്രതിക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതി ക്യാമ്പസ് വിട്ട് പോയതായാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഐ.ഐ.എമ്മിലെ ഇന്‍റേണൽ കമ്മിറ്റിക്ക് മുമ്പാകെ വിദ്യാർഥിനി പരാതി നൽകിയത്. ഉടനെ വിദ്യാർഥിനിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എസ്.എച്ച്.ഒ സുജിത് കുമാർ ആണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.