Posted On
date_range Updated On
date_range പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
കാലടി: മലയാറ്റൂർ നീലീശ്വരത്ത്രി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. നീലീശ്വരം പ്ളാപ്പള്ളി കവലക്ക് സമീപം വെള്ളിമറ്റം വീട്ടിൽ മുരളിയുടെ മകൻ ജഗനാഥൻ (14) ആണ് മരിച്ചത്.
നീലീശ്വരം എസ്.എൻ.ഡി.പി സ്കൂൾ വിദ്യാർഥികളായ അഞ്ചു പേരാണ് തിങ്കളാഴ്ച പുഴയിൽ എത്തിയത്. ഇതിൽ നാലുപേർ കുളിക്കാൻ ഇറങ്ങി. കുട്ടികൾ പുഴയിൽ മുങ്ങി താഴുന്നത് കടവിൽ ചൂണ്ടയിട്ടിരുന്നയാൾ കാണുകയായിരുന്നു. ഇദ്ദേഹം മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീട്ടോടെ ജഗനാഥന്‍റെ മൃതദേഹം കണ്ടെത്തി.
മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. ജഗനാഥന്‍റെ മാതാവ്: സുധ, സഹോദരൻ: ജിനദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.