Posted On
date_range Updated On
date_range പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
തൃശൂർ: ചാവക്കാട് ഏനാമാവ് റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത് തി. മലപ്പുറം പാലപ്പെട്ടി തെക്കൂട്ട് ഷംസുദ്ദീെൻറ മകൻ ഷാരിഖ് (24) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. എം.കെ സൂപ്പർ മാർക്കറ്റിെൻറ ഗേറ്റിന് മുന്നിലായിരുന്നു സംഭവം. മൃതദേഹം ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.
മരിച്ച ഷാരിഖ് മണിപ്പാൽ യൂനിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.