കന്യാസ്​ത്രീകളുടെ സമരം സഭക്കെതിരെയല്ല - സിസ്​റ്റർ അനുപമ

കൊച്ചി: കന്യാസ്​ത്രീകൾ സഭക്കെതിരെയല്ല സമരം നടത്തുന്നതെന്ന്​ സിസ്റ്റർ അനുപമ. സർക്കാർ ഇപ്പോഴും തങ്ങളുടെ സമരത്തെ മനസിലാക്കിയിട്ടില്ല. സഭക്കെതിരെയാണ്​ സമരമെന്ന പ്രചാരണത്തിൽ വിഷമമുണ്ട്​. സഭയിൽ നിന്ന്​ ഇങ്ങനെ ഒരു നിലപാട്​ പ്രതീക്ഷിച്ചിരുന്നില്ല. ഇൗ സമരം​ കന്യാസ്ത്രീകൾക്ക്​ വേണ്ടി മാത്രമല്ല, എല്ലാ സ്​ത്രീകൾക്കും വേണ്ടിയാണെന്നും സിസ്​റ്റർ പറഞ്ഞു.

ബിഷപ്പി​​​െൻറ ചോദ്യം ചെയ്യൽ നീണ്ടു പോകുന്നതിൽ ആശങ്കയുണ്ട്​. എല്ലാവരും ചേർന്ന്​ കബളിപ്പിക്കുക​യാണോ എന്ന സംശയവുമുണ്ട്​. കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ്​ അറസ്​റ്റിലാകുമെന്ന പ്രതീക്ഷ​െയാന്നുമില്ല. അറസ്​റ്റ്​ കഴിഞ്ഞാൽ മാത്രമേ വിശ്വസിക്കൂ. സമരം 14 ദിവസം പിന്നിട്ടിട്ടും വേണ്ട നടപടികളൊന്നും സർക്കാറി​​​െൻറ ഭാഗത്തു നിന്ന്​ ഉണ്ടായി​ല്ലെന്നും സിസ്​റ്റർ അനുപമ പറഞ്ഞു.

Tags:    
News Summary - Strike is not Against Sabha - Sister Anubhama - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.