കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് അന്തരിച്ചു

കോയമ്പത്തൂർ: കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പാലക്കാട് നടക്കും.

ഫെബ്രുവരി 13നാണ് പനിയെ തുടർന്ന് ജയേഷ് തലകറങ്ങി വീണത്. തലയടിച്ച് വീണ ജയേഷിനെ മാതാപിതാക്കൾ പാലക്കാട് കുഴൽമന്ദത്തിന് സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുനാളായി വെന്‍റിലേറ്ററിലായിരുന്നു.

ഒരിടത്തൊരു ലൈൻമാൻ, ക്ല എന്നിവയാണ് ജയേഷിന്‍റെ പ്രധാന കൃതികൾ. 

Tags:    
News Summary - Story writer and translator S. Jayesh passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.