??????? ?????????

വയൽക്കിളി സമരനേതാവ്​ സുരേഷ്​ കീഴാറ്റൂരി​െൻറ വീടിനു നേരെ കല്ലേറ്​

കീഴാറ്റൂർ: ബൈപ്പാസ്​ നിർമാണത്തിനെതിരെ ശക്​തമായ സമരം തുടരുന്ന വയൽക്കിളി സമരസമിതി നേതാവ്​ സുരേഷ്​ കീഴാറ്റൂരി​​െൻറ വീടിനു നേരെ കല്ലേറ്​.ഇെന്ന്​ പുലർച്ചെ 1.45ഒാടുകൂടിയാണ്​ സംഭവം. കല്ലേറിൽ വീടി​​െൻറ മുകൾ നിലയിലെയും താഴെ നിലയിലെയും ജനൽ ചില്ലകൾ തകർന്നു. പുലർച്ചെ ബൈക്കിനെത്തിയ ചിലരാണ്​ കല്ലെറിഞ്ഞതെന്ന്​ ​െപാലീസ്​ അറിയിച്ചു. 

സുരേഷും കുടംബവും വിട്ടിനുള്ളിൽ കിടന്നുറങ്ങു​േമ്പാഴാണ്​ സംഭവം. കല്ലേറുണ്ടായ ഉടൻ സുരേഷ്​ പൊലീസി​െന വിവരമറിയിക്കുകയായിരുന്നു. പൊലീസ്​ സ്​ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. ആരാണ്​ സംഭവത്തിന്​ പിറകിലെന്ന്​ ക​െണ്ടത്താനായിട്ടില്ല. സംഭവത്തിൽ ​െപാലീസ്​ അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Stone Pelting to Suresh Keezhattoor's House- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.