തിരുവനന്തപുരം: കുളച്ചൽ യുദ്ധത്തിന്റെ സ്മരണയ്ക്കായി, പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ കുളച്ചൽ യുദ്ധസ്മാരകത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുളച്ചൽ വിജയ യോദ്ധാവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ്മ, തിരുവിതാംകൂർ കുടുംബാംഗം ആദിത്യ വർമ്മ, വിരമിച്ച ലെഫ്റ്റനെൻ്റ് ജനറൽ തോമസ് മാത്യു, മേജർ രവി, മീനാക്ഷി ശർമ്മ എന്നിവർ സന്നിഹിതരായിരുന്നു.
കുളച്ചൽ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി പോരാടിയ അറിയപ്പെടാത്ത എല്ലാ വീര യോദ്ധാക്കളെ പ്രതിനിധീകരിച്ച് ഒരു വിജയ യോദ്ധാവിൻ്റെ പ്രതിമ നിർമിച്ചതിൽ സൈനിക കേന്ദ്രത്തെ അഭിനന്ദിച്ചു കൊണ്ട് ബഹുമാനപ്പെട്ട ഗവർണർ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിച്ചു. മദ്രാസ് രജിമെൻ്റും, ആയോധന പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർഥികളും അവതരിപ്പിച്ച കളരിപ്പയറ്റ് പ്രകടനം കാണികളെ വിസ്മയം കൊള്ളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.