Posted On
date_range Updated On
date_range കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടി അംഗീകാരം, ഓട്ടോറിക്ഷ ചിഹ്നമായി ആവശ്യപ്പെടുമെന്ന് പി.െജ. ജോസഫ്
തിരുവനന്തപുരം: കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയാണെന്ന് പി.ജെ. ജോസഫ്. ഫ്രാൻസിസ് ജോർജ് മത്സരിച്ചപ്പോൾ ചിഹ്നമായ ഓട്ടോറിക്ഷ തന്നെ സ്വീകരിക്കാനാണ് തീരുമാനം. യു.ഡി.എഫിന് കേരളത്തിൽ വൻ വിജയമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് ജോസഫ് പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് വർധിച്ചത് പ്രത്യേകം പഠിക്കേണ്ട ഒന്നാണ്. അത്, വിലയിരുത്താൻ കോൺഗ്രസ് പാർട്ടി പ്രത്യേകമായി കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.