Posted On
date_range Updated On
date_range ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കാൻ ശ്രമം- കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാൻ കഴിയില്ല. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ സർക്കാർ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വിശ്വാസികൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. വിഷയത്തിൽ സർക്കാർ നിയപരമായി തന്നെ മുന്നോട്ടുപോകും. മലയാളികളുടെ മതനിരപേക്ഷ മനസിനെ തകർക്കാൻ ആരും വിചാരിച്ചാലും സാധിക്കില്ലെന്നും ജനങ്ങൾ അത് സംരക്ഷിക്കുമെന്നും കാനം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.