Posted On
date_range Updated On
date_range എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മേയ് അഞ്ചു മുതൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി െഎ.ടി പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മേയ് അഞ്ചിന് ആരംഭിക്കും. പരീക്ഷ നടത്തിപ്പിന് പരീക്ഷ സെക്രട്ടറി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
കുട്ടികൾ ലാബിൽ പ്രവേശിക്കുന്നതിന് മുമ്പും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുേമ്പാഴും കൈകൾ അണുമുക്തമാക്കണം. ചീഫ് സൂപ്രണ്ടുമാർ ഇതിന് സംവിധാനം ഒരുക്കണം. ഒരു കുട്ടിക്ക് അനുവദിച്ച പരീക്ഷ സമയം അരമണിക്കൂറാണ്.
ദിവസം ഒരു കമ്പ്യൂട്ടറിൽ ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷക്കിരുത്തണം. പരീക്ഷ സമയക്രമം ഒാരോ വിദ്യാലയത്തിലും ഏപ്രിൽ 28ന് മുമ്പ് തയാറാക്കി വിദ്യാർഥികളെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.