തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറ ാം വെങ്കിട്ടരാമൻ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീറാം. കേസിൽ ശ്രീറാം ജാമ്യം നേടിയിരുന്നു.
മെഡിക്കൽ ബോർഡിന്‍റെ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി വിട്ടത്. നാല് ആഴ്ചത്തെ വിശ്രമത്തിനും നിർദേശിച്ചിട്ടുണ്ട്.
മാധ്യമങ്ങളെ ഒഴിവാക്കാനായി പ്രത്യേകം ആംബുലൻസിലാണ് ശ്രീറാമിനെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോയത്.
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
അപകടസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നാണ് ശ്രീറാം അന്വേഷണസംഘത്തിന് മൊഴി നൽകിയത്.എന്നാൽ, ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് സഹയാത്രിക വഫ ഫിറോസ് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.