Posted On
date_range Updated On
date_range സോളാർ കേസ്: ഉമ്മൻചാണ്ടിയെ വിശ്വസിക്കാനാവില്ലെന്ന് ശ്രീധരൻ പിള്ള
തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടി പറയുന്നത് പെട്ടെന്ന് വിശ്വസിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരൻ പിള്ള. കമ്മീഷന് മുൻപിൽ പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. കഴുത്തിൽ കുരുക്ക് മുറുകുമെന്നായപ്പോഴാണ് പുതിയ കാര്യങ്ങൾ പറയുന്നതെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.
സോളാർ കേസിൽ സരിതയുടെ കത്ത് 21 ൽ നിന്ന് 25 പേജ് ആയതിന് പിന്നിൽ കെ.ബി ഗണേഷ്കുമാറാണെന്ന് ഉമ്മൻചാണ്ടി മൊഴി നൽകിയിരുന്നു. കത്തിൽ നാലു പേജുകൾ ഗണേഷ് കുമാറാണ് എഴുതിച്ചേർത്തതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ശ്രീധരൻ പിള്ള ഉമ്മൻചാണ്ടിക്കെതിരെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.