Posted On
date_range Updated On
date_range ശ്രീപത്മനാഭന്‍റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കുന്നു
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീപത്മനാഭന്‍റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കുന്നു. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം വരുന്ന നാണയങ്ങളാണ് ഭക്തര്‍ക്ക് നല്‍കുന്നത്.
ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിച്ചത്. അതിനാല്‍ പരിമിതമായ നാണയങ്ങള്‍ മാത്രം വില്‍പനക്കുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവയുടെ വില സ്വര്‍ണത്തിന്‍റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും.
17ന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഭരണസമിതി അംഗം ആദിത്യവര്‍മ നാണയം പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.