Posted On
date_range Updated On
date_range ശ്രീനിവാസൻ വധം: മൂന്നു പേർ കൂടി കസ്റ്റഡിയിൽ
പാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി കസ്റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരും വാഹനം എത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം 10 ആയി.
പിടിയിലായ മൂന്നു പേരും ശംഖുവാരത്തോട് സ്വദേശികളാണ്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാമുറി ഭാഗത്ത് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
അതേസമയം, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ അടക്കം ഇനിയും പിടികൂടാനുണ്ട്. ശ്രീനിവാസനെ കടയിലെത്തി വെട്ടിവീഴ്ത്തിയ മൂന്നാളുൾപ്പെടെ ആറംഗ സംഘം ഒളിവിലാണ്. ഇവർക്കായി നിരീക്ഷണങ്ങളും പരിശോധനകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.