Posted On
date_range Updated On
date_range യുവതീ പ്രവേശനത്തിന് എതിരാണ്; ശബരിമലയിൽ സ്ത്രീകൾക്ക് കയറാം -ശ്രീധരൻ പിള്ള
കൊച്ചി: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനല്ല, യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെയാണ് ബി.ജെ.പി സമരമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെയല്ല സമരമെന്നാണ് താൻ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ അത് വളച്ചൊടിക്കുകയായിരുന്നു.
ശബരിമല വിഷയത്തിൽ സർക്കാറിനും ദേവസ്വം ബോർഡിനും നല്ല ബുദ്ധി തോന്നട്ടേ. ബോർഡിന്‍റെ നിലപാടിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക, ആരാധന സ്വാതന്ത്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരവുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.