മലപ്പുറം: സ്പ്രിൻക്ലർ വിഷയത്തിൽ ഐ.ടി സെക്രട്ടറി നൽകിയ വിശദീകരണം തൃപ്തികരമല ്ലെന്നും ചോദ്യങ്ങൾക്ക് ഉത്തരമില്ലെങ്കിൽ സർക്കാറിനെതിെര പ്രതിപക്ഷം പ്രത്യക്ഷ സമര ത്തിനിറങ്ങുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രതിപക്ഷം ജനപക്ഷത്തുനിന്ന് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.
മറുപടിയില്ലെങ്കിൽ അടുത്തപടി പ്രതിഷേധമാണ്. കോവിഡ് ഭീഷണിയുടെയും ലോക്ഡൗണിെൻറയും പശ്ചാത്തലത്തിൽ സർക്കാർ സമരം ക്ഷണിച്ചുവരുത്തരുത്.
പ്രവാസികളുടെ കാര്യത്തിലടക്കം പ്രതിപക്ഷം സഹകരിക്കുമ്പോഴും നിഷേധാത്മക നിലപാടിലൂടെ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഭാവിസമരത്തെക്കുറിച്ച് യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.