കൊച്ചിയിൽ രണ്ട്​ പെൺകുട്ടികൾക്ക്​ നേരെ പെട്രോളൊഴിച്ചു

കൊച്ചി: പനമ്പള്ളി നഗറില്‍ രണ്ട്​ പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി അജ്ഞാതൻ പെട്രോള്‍ ഒഴിച്ചു. ബൈക്കില്‍ ഹെല്‍ മറ്റ് ധരിച്ച് എത്തിയ ആൾ പെട്രോള്‍ ഒഴിച്ച ശേഷം ബൈക്കുമായി രക്ഷപ്പെട്ടീ. പോലീസ് അന്വേഷണം ആരംഭിച്ചു​.

പെണ്‍കുട്ടികള്‍ ഇരുവരും പനമ്പള്ളി നഗര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. ഹോണ്‍ മുഴക്കി എത്തിയ ബൈക്ക് യാത്രികന്‍ ഇവരെ തടയുകയായിരുന്നു. തമിഴ്‍നാട്​ സ്വദേശികളായ പെൺകുട്ടികൾ കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന്​ എന്ന് പോലീസ് അറിയിച്ചു. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് നേരെ ഇത്തരമൊരു അതിക്രമം നടന്നതെന്ന് അറിയില്ലെന്ന്​ പെൺകുട്ടികൾ മൊഴി നൽകി.

Tags:    
News Summary - splashed-petrol on two girls in kochi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.