Posted On
date_range Updated On
date_range കൊച്ചുവേളി-ചെന്നൈ പ്രത്യേക ട്രെയിൻ
പാലക്കാട്: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണറെയിൽവെ കൊച്ചുവേളിയിൽ നിന്ന് ചെന്നെയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.20 ന് കൊച്ചുവേളിയിൽ നിന്നാണ് 06021 കൊച്ചുവേളി-ചെന്നൈ സെൻട്രൽ സ്പെഷ്യൽ ഫെയർ ട്രെയിൻ യാത്ര ആരംഭിക്കുക.
ചൊവ്വാഴ്ച രാവിലെ 10ന് ചെന്നൈയിൽ എത്തും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ചൊവ്വാഴ്ച പുലർച്ചെ 12.45 ന് പാലക്കാട് ജംഗ്ഷനിലും 2.10 ന് കോയമ്പത്തൂരിലും എത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട് ജംഗ്ഷൻ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് സേലം, ജോലാർപേട്ടൈ, വാനിയമ്പാടി, കടപ്പാടി, ആറക്കോണം എന്നിവയാണ് സ്റ്റോപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.