Posted On
date_range Updated On
date_range സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം
തിരുവനന്തപുരം; പോണ്ടിച്ചേരിൽ വെച്ച് നടന്ന 21 മത് സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ കിരീടം നേടി . ഗ്രാന്റ് ഫൈനലിൽ തെലുങ്കാനയെ 3-2 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകൾ കിരീടം നേടിയത്. പുരുഷ വിഭാഗത്തിൽ ആന്ധ്രാ പ്രദേശിനോട് 2-3 ന് പരാജയപ്പെട്ട കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടി.
ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ താരമായി അഞ്ചലി. പി ( വയനാട്)യും, പുരുഷ വിഭാഗത്തിൽ അക്ഷയ് രാജ് ( തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. സ്വരൂപ് ആർ ( പാലക്കാട് ) വനിതാ ടീമിന്റേയും, കുഞ്ഞുമാൻ പി.ബി ( പത്തനംതിട്ട ) പുരുഷ ടീമിന്റേയും കോച്ചുമായിരുന്നു.
ഫോട്ടോ കാപ്ഷൻ; പോണ്ടിച്ചേരിയിൽ വെച്ച് നടന്ന 21 മത് സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വനിതാ ടീമും, രണ്ടാം സ്ഥാനം നേടിയ പുരുഷൻമാരുടെ ടീമും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.