കാഞ്ഞങ്ങാട്: മക്കളെ കൊന്നവരുമായി കോൺഗ്രസുകാർ ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്നുവെന്ന് കല്യോട്ടെ കുടുംബം തന്നെ വിളിച്ചുപറഞ്ഞതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കല്യോട്ടെ രക്തസാക്ഷികളെ തള്ളിപ്പറയാൻ ആർക്കും സാധിക്കില്ല. കുടുംബത്തിന്റെ വികാരം ഉൾക്കൊണ്ടാണ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ താൻ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. പോസ്റ്റ് ഇട്ടത് സുബോധത്തോടെയാണ്.
തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ കോൺഗ്രസുകാർ ഈശ്വരവിശ്വാസിയായ തനിക്കെതിരെ പലതും പ്രയോഗിച്ചു. പടന്നക്കാട്ടെ വീട്ടിനുള്ളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുകളിലും കൂടോത്രം ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
ഓഫിസിനുള്ളിലും വീട്ടിനുള്ളിലും ക്രിയകൾ ചെയ്തതായി നേരിട്ട് കണ്ടെത്തിയിട്ടുണ്ട്. കൈപ്പത്തി ആകൃതിയിലുള്ള നിരവധി സാധനങ്ങളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മുഴുവൻ കാര്യവും വെളിപ്പെടുത്താം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടും. ഇതിനു പിന്നിൽ ആരെന്ന് അറിയാം. ബി.ജെ.പിക്കാരും സി.പി.എമ്മുകാരും വീട്ടിൽ കയറി ഇങ്ങനെ ചെയ്യില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പറഞ്ഞ ആരോപണം തെളിയിച്ചാൽ പാർട്ടി അംഗത്വവും എം.പി സ്ഥാനവും ഒഴിയാൻ തയാറാണെന്നും ഉണ്ണിത്താൻ വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.