Posted On
date_range Updated On
date_range സോളാർ കേസ്: സരിത തലശ്ശേരി കോടതിയിൽ ഹാജരായി
തലശ്ശേരി: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്. നായർ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ജയിലിൽ കഴിയുന്ന കൂട്ടുപ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കിയില്ല.
തലശ്ശേരിയിലെ ഡോക്ടർമാരായ ശ്യാം മോഹൻ, അനൂപ് കോശി, മനോജ് കുമാർ, സുനിൽ കുമാർ, അഭിലാഷ് ആൻറണി എന്നിവർ പരാതിക്കാരായ കേസിലാണ് ഹാജരായത്. സരിതയും ബിജു രാധാകൃഷ്ണനും വ്യാജ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ‘ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ്’ എന്നപേരിൽ കൊച്ചിയിൽ രൂപവത്കരിച്ച കമ്പനിയുടെ പേരിൽ ഡോക്ടർമാരിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റി വഞ്ചിച്ചു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.