?????? ???????????? ?????????? ???????? ?????????

മണ്ണിടിച്ചിൽ ഭീഷണി; മേൽമുറിയിലെ കുടുംബം ദുരിതത്തിൽ

പൊ​ഴു​ത​ന: ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യും വീ​ടി​െൻറ ശോ​ച്യാ​വ​സ്​​ഥ​യും​മൂ​ലം പ്ര​തി​സ​ന്ധി​ക​ളു​ടെ ദു​രി​ത​ക്ക​യ​ത്തി​ൽ ഒര​ു കു​ടും​ബം. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ സേ​ട്ട്ക്കു​ന്ന് മേ​ൽ​മു​റി​യി​ൽ കു​നി​യി​ൽ ബാ​ല​ൻ പ​ണി​ക്ക​രും ഭാ​ര്യ സ​തി​യു​മാ​ണ് ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നു മാ​റി​ത്താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ദു​രി​തം പേ​റു​ന്ന​ത്. അ​ച്ചൂ​രാ​നം വി​ല്ലേ​ജി​ൽ മേ​ൽ​മു​റി​യി​ലെ അ​ഞ്ചു സ​െൻറി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക​മു​മ്പ് നി​ർ​മി​ച്ച​താ​ണ്​ വീ​ട്. ര​ണ്ടു പെ​ൺ​മ​ക്ക​ൾ വി​വാ​ഹം ക​ഴി​ഞ്ഞു​പോ​യ​​തോ​ടെ ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ല.

70 വ​യ​സ്സ് പി​ന്നി​ട്ട​തോ​ടെ ജോ​ലി​ക്ക്​ പോ​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം അ​ല​ട്ടു​ന്ന ഭാ​ര്യ​ക്ക് മ​രു​ന്നു​വാ​ങ്ങാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല. വീ​ടി​െൻറ കെ​ട്ടു​റ​പ്പു​ത​ന്നെ ഭീ​ഷ​ണി​യി​ലാ​ണ്. 

ബി.​പി.​എ​ൽ ആ​യ റേ​ഷ​ൻ കാ​ർ​ഡ് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പു​തു​ക്കി​യ​പ്പോ​ൾ എ.​പി.​എ​ൽ ആ​യ​തു​മൂ​ലം റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​താ​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന മേ​ൽ​മു​റി ഭാ​ഗ​ത്തു​നി​ന്ന്​ പ​ല കു​ടും​ബ​ങ്ങ​ളെ​യും ഇ​തി​ന​കം ഒ​ഴി​പ്പി​െ​ച്ച​ങ്കി​ലും ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യി​ല്ല. 

Tags:    
News Summary - soil sliding threat -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.