Posted On
date_range Updated On
date_range സോഷ്യൽ മീഡിയയിലൂടെ സ്പർദ്ധ വളർത്തൽ ; ഒരാൾ അറസ്റ്റിൽ
ആലുവ: സോഷ്യൽ മീഡിയയിലൂടെ സ്പർദ് വളർത്തി കലാപത്തിനാഹ്വാനം ചെയ്തതായി ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. മരുതൂർ കരിമ്പുള്ളി ചപ്പങ്ങാത്തൊടി അബ്ദുൽ റഊഫ് (31) നെയാണ് റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സൈബർ പൊലീസ് സ്റ്റേഷൻ, എടത്തല, ചോറ്റാനിക്കര , അങ്കമാലി എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പട്ടാമ്പിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം.ബി.ലത്തീഫ്, എസ്.ഐ എം.ജെ.ഷാജി, സി.പി.ഒമാരായ പി.എ.റഫീക്ക്, വികാസ് മണി, ജെറി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.