Posted On
date_range Updated On
date_range സ്നേഹയാത്രയൊരുക്കി കൊച്ചി മെട്രോ
കൊച്ചി: ഉദ്ഘാടനത്തിനു ശേഷം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്കായി സ്നേഹയാത്ര ഒരുക്കി കൊച്ചി മെട്രോ. മെട്രോ കടന്നു പോകുന്ന ഭാഗങ്ങളിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ, അഗതി മന്ദിരങ്ങളിലെ മുതിർന്ന പൗരൻമാർ എന്നിവരാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പം ഇന്ന് മെട്രോ യാത്ര നടത്തിയത്. സൗജന്യ സർവീസാണ് ഇവർക്കയി മെട്രോ ഒരുക്കിയത്.
43 സ്പെഷ്യൽ സ്കൂളുകളിലെ 450 ഒാളം കുട്ടികളാണ് യാത്ര ആസ്വദിക്കാനെത്തിയത്. മെട്രോ നിർമാണത്തിെൻറ ഭാഗമായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇന്ന് വൈകീട്ട് പ്രത്യേക സർവീസ് നടത്തുന്നു. നാളെ രാവിലെ ആറു മണി മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ആറുമണി മുതൽ രാത്രി പത്തു മണിവരെയാണ് മെട്രോയുടെ പ്രതിദിന സർവീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.