മലപ്പുറം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലെ ജീവനക്കാരന് പാമ്പ് കടിയേറ്റു. ചൊ വ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സി സെക്ഷനിലെ ക്ലർക്ക് ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് കടിയേറ്റത്.
കോട്ടപ്പടിയിലെ ഓഫിസ് വരാന്തയിൽ ഇരിക്കവേ കാലിൽ വേദനയും തരിപ്പും അനുഭവപ്പെട്ടത് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.
തുടർന്ന് സുബ്രഹ്മണ്യൻ ഓഫിസിൽ ആദ്യം ഇരുന്ന ഭാഗത്തെ മേൽക്കൂരയിൽ പാമ്പിനെ കണ്ടെത്തി.
താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മാസങ്ങൾക്ക് മുമ്പ് പി.എഫ്, ടൈപിങ് സെക്ഷനുകളിലും പാമ്പുകളെ കണ്ടെത്തിയിരുന്നു. ഭീതിയെ തുടർന്ന് പുറത്തിറങ്ങിയ ജീവനക്കാർ ഉച്ചക്ക് ശേഷമാണ് ഓഫിസിൽ കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.