Posted On
date_range Updated On
date_range ദാസ്യപ്പണി: ഡെപ്യൂട്ടി കമാൻഡൻറ് പി.വി രാജുവിനെ സ്ഥലംമാറ്റി
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ ഉൾപ്പെട്ട ഡെപ്യൂട്ടി കമാൻഡൻറ് പി.വി രാജുവിനെ സ്ഥലംമാറ്റി. തൃശൂർ ട്രെയിനിങ് ക്യാമ്പിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്. ക്യാമ്പ് ഫോളോവേഴ്സിനെ ടൈൽസ് പണിക്കായി ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി.
ഒരാഴ്ചയോളം കുടപ്പനകുന്നിലെ വീട്ടിൽ ടൈൽസ് പണിക്കായി എസ്.എ.പി ക്യാമ്പിലെ ദിവസ വേതനക്കാരായ ക്യാമ്പ് ഫോളവേഴ്സിനെ പി.വി. രാജു ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സഹിതം ക്യാമ്പ് ഫോളവേഴ്സ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
കേസ് അട്ടിമറിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആരോപണങ്ങൾ നിലനിൽക്കേയാണ് രാജുവിനെ സ്ഥലം മാറ്റിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.