ആലുവയിൽ ആറ് വയസ്സുകാരി​യെ തട്ടിക്കൊണ്ടുപോയി; സി.സി.ടി.വി ദൃശ്യം പുറത്ത്, തിരച്ചിൽ തുടരുന്നു

ആലുവ: ആലുവയിൽ ബിഹാർ ദമ്പതികളുടെ ആറ് വയസ്സുള്ള മകളെ തട്ടികൊണ്ടു പോയി. ഇന്ന് വൈകീട്ട് 3.30 യോടെയാണ് സംഭവം. ഗാരേജിന് സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന കുട്ടിയെയാണ് വീടിന് മുകളിൽ താമസിച്ചിരുന്ന അസം സ്വദേശിയായ തൊഴിലാളി തട്ടിക്കൊണ്ടുപോയത്. ഇയാൾ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

തട്ടിക്കൊണ്ട് പോയയാൾ രണ്ട് ദിവസം മുമ്പാണ് ഇവർ താമസിച്ച വീടിന്റെ മുകളിൽ താമസിക്കാനെത്തിയത്.

Tags:    
News Summary - Six-year-old girl abducted by native of Assam in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.