Posted On
date_range Updated On
date_range അയ്യപ്പസംഗമത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവഗിരി മഠം
തിരുവനന്തപുരം: ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമം ശബരിമലയുടെയും വിശ്വാസി സമൂഹത്തിന്റെയും വളർച്ച ലക്ഷ്യമിട്ടുള്ളതാണെന്നും അതിനെ ശിവഗിരി മഠം സ്വാഗതം ചെയ്യുകയാണെന്നും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ.
സർക്കാരും ദേവസ്വം ബോർഡും നടത്തുന്ന ഈ ശ്രമങ്ങൾ ശ്ലാഘനീയമാണ്. അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ല. എന്നാൽ, ഇതിൽ ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റു ലക്ഷ്യങ്ങളോ ഉണ്ടെങ്കിൽ അതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.