Posted On
date_range Updated On
date_range സി.ടി. സുഹൈബ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്
മലപ്പുറം: 2017-18 കാലയളവിലെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ആയി സി.ടി. സുഹൈബിനെയും ജനറല്‍ സെക്രട്ടറിയായി കെ.പി. തൗഫീഖിനെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിമാരായി എ. ആദില്‍, മുജീബ് റഹ്മാന്‍, സി.കെ. ശബീര്‍, ശിയാസ് പെരുമാതുറ, ഇ.എം. അംജദ് അലി എന്നിവരേയും തെരഞ്ഞെടുത്തു.
സംസ്ഥാന സമിതി അംഗങ്ങള്‍: ഡോ. എ.കെ. സഫീര്‍, കെ.പി. അജ്മല്‍, സാലിഹ് കോട്ടപ്പള്ളി, ഇ.കെ. റമീസ്, ബിനാസ് ആലപ്പുഴ, മുഹമ്മദ് ശഫീഖ്, അബ്ദുല്‍ ജബ്ബാര്‍, നഈം ഗഫൂര്‍, സി.എസ്. ഷാഹിന്‍, അബ്ദുര്‍റഹീം, ഷഹിന്‍ ശിഹാബ്, എസ്.എസ്. മുസ്തഫ.
ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. മലപ്പുറം ടൗണില്‍ നടന്ന വിദ്യാര്‍ഥി സമ്മേളനത്തില്‍ നേതാക്കളെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.