മതസ്പർധ വളർത്തുന്ന പരാമർശം: ബിഷപ്പിനെതി​രെ എസ്.ഐ.ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

കോഴിക്കോട്​: മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ ബിഷപ്പിനെതി​രെ എസ്.ഐ.ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീനാണ്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്​.

ലൗ ജിഹാദിനൊപ്പം നാർകോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതും മത സ്പർധ പരത്തുന്നതും സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെ വിദ്വേഷം വളർത്തുന്നതുമാണെന്ന് പരാതിയിൽ പറഞ്ഞു.

Tags:    
News Summary - SIO lodged a complain against the Bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.