Posted On
date_range Updated On
date_range ഗായകൻ മനോജ് കുമാർ ആനകുളം നിര്യാതനായി
കോഴിക്കോട്: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഗാനങ്ങളിലൂടെ പ്രശസ്തനായ മനോജ് കുമാർ ആനകുളം (49) നിര്യാതനായി. ഉദരരോഗ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഒളവണ്ണ ഒടുമ്പ്രയിലാണ് താമസിക്കുന്നത്. എസ്.പി. ബാലസുബ്രഹമണ്യത്തിന്റെ ഗാനങ്ങൾ ആലപിച്ച് പ്രശസ്തനായ മനോജ് കുമാർ ജൂനിയർ എസ്.പി.ബി എന്നാണ് അറിയപ്പെട്ടത്. എസ്.പി.ബി യോടൊപ്പം വേദിയിൽ അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. ഭാര്യ: ശ്രീലത. മകൻ: അർജുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.