തിരുവനന്തപുരം: സിക്കിം സംസ്ഥാന ബാങ്ക് സംഘം കേരള ബാങ്ക് സന്ദർശിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലയെ പൊതുവിലും ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ത്രിതല സംവിധാനത്തിൽ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറിയ കേരള ബാങ്കിന്റെ വിജയകരമായ കഴിഞ്ഞ അഞ്ചു വർഷക്കാല പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനാണ് സിക്കിം സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുള്ള സംഘം എത്തിയത്.
സിക്കിം സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. കിഷോർ കുമാർ ശർമ്മയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, ചീഫ് ജനറൽ മാനേജർ എ.ആർ. രാജേഷ്, ജനറൽ മാനേജർ ഡോ: ആർ. ശിവകുമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.
കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ നടത്തുന്ന വിവിധോദ്ദേശ്യ പദ്ധതികൾ മാതൃകാപരമാണെന്നും ഇതുപോലെ സിക്കിം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുമെന്നും ബാലരാമപുരം, നന്ദിയോട് സർവീസ് സഹകരണ ബാങ്കുകൾ സന്ദർശിച്ച സംഘം അഭിപ്രായപ്പെട്ടു. രാജ്യത്ത് സംസ്ഥാന സഹകരണ ബാങ്കുകളിൽ വായ്പ ബാക്കിനിൽപ്പ് 50,000 കോടി രൂപ കവിഞ്ഞ ആദ്യ സംസ്ഥാന സഹകരണ ബാങ്ക് എന്ന നിലയിൽ കേരള ബാങ്കിന്റെ മെച്ചപ്പെട്ട ബാങ്കിംഗ് പ്രവർത്തനങ്ങളെക്കുറിച്ച് വളരെയേറെ മതിപ്പ് രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.