Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ പുരോഹിതൻ കൊല്ലപ്പെട്ട നിലയിൽ
ലഖ്നോ: ഉത്തർപ്രദേശിൽ 50കാരനായ സിഖ് പുരോഹിതൻ കൊല്ലപ്പെട്ട നിലയിൽ. ബദായൂൻ ജില്ലയിലെ ഇസ്ലാം നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. 20 വർഷത്തോളമായി ഇവിടത്തെ ക്ഷേത്രത്തിൽ കർമങ്ങൾക്ക് നേതൃത്വം നൽകുന്ന ജയപാൽ സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25കാരനായ രംവീർ സിങ് എന്നയാളെ പൊലീസ് പിടികൂടി.
ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭാര്യ പിണങ്ങിപ്പോവാൻ കാരണം പുരോഹിതനാണെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.